റിയാദ്: സൗദി അറേബ്യയിൽ ഭീകരർ എടിഎമ്മിന് തീയിട്ടു. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ഖത്തീലാണ് ഭീകരർ എടിഎമ്മിന് തീയിട്ടത്. പുലർച്ചെ ഒന്നര മണിക്കാണ് സംഭവം നടന്നതെന്ന് ഖത്തീഫ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഖത്തീഫിലെ ഉമ്മുൽ ഹമ്മാമിലെ റിയാദ് ബാങ്കിന്റെ എടിഎമ്മാണ് ഭീകരർ തീയിട്ടത്. മിനിറ്റുകൾക്കകം സിവിൽ ഡിഫൻസ് എത്തി തീയണച്ചു. തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ