scorecardresearch

Latest News

സൗദിയിൽ ടാക്സി നിരക്ക് വർദ്ധിപ്പിച്ചു; മിനിമം ചാർജ് 10 റിയാൽ

ഓരോ കിലോമീറ്ററിനും അധികം വരുന്ന നിരക്ക് 1.80 റിയാലിൽ നിന്ന് 2.10 റിയാലായി ഉയരും

Taxi fare, Kerala Government

റിയാദ്: സൗദി അറേബ്യയിൽ നഗരങ്ങളിലെ ടാക്‌സി നിരക്ക് വർദ്ധിപ്പിച്ചു. നാല് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഏത് ടാക്സിയിലും യാത്രക്ക് ഇനി മുതൽ 10 റിയാലായിരിക്കും മിനിമം ചാർജ്. നേരത്തെ ഇത് അഞ്ച് റിയാലായിരുന്നു.

പുതിയ നിരക്ക് അനുസരിച്ച് അടിസ്ഥാന ദൂരത്തിന് ശേഷം അധികമുള്ള ഓരോ കിലോമീറ്റർ ദൂരത്തിനും നിരക്ക് 16.67 ശതമാനം വർധിച്ചിട്ടുണ്ട്. ഇത് പ്രകാരം ഓരോ കിലോമീറ്ററിനും അധികം വരുന്ന നിരക്ക് 1.80 റിയാലിൽ നിന്ന് 2.10 റിയാലായി ഉയരും.

വെയിറ്റിംഗ് ചാർജ് മിനിറ്റിന് 12.5 ശതമാനം വർധിപ്പിച്ചു. പുതിയ നിരക്കുകൾ 0.80 ഹലാലയ്ക്ക് പകരം 0.90 ഹലാല ആയിരിക്കും.

അഞ്ചോ അതിലധികമോ യാത്രക്കാരെ ഉൾക്കൊള്ളുന്ന ടാക്സികളുടെ കാര്യത്തിൽ പുതിയ അടിസ്ഥാന നിരക്ക് ആറ് റിയാലിൽ നിന്ന് 7.30 റിയാലായി.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Saudi arabia taxi fairs minimum charges