സൗദി അറേബ്യ എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി

മടങ്ങാൻ കഴിയാത്ത പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക അവധി ദിവസമായാണ് ഈ കാലയളവ് കണക്കാക്കുക

Saudi Arabia coronavirus, സൗദി അറേബ്യ കൊറോണ വൈറസ്, coronavirus outbreak, coronavirus cases in Saudi Arabia, Saudi Arabia cancels flights, Saudi Arabia cancels international flights, World news, Indian Express, iemalayalam, ഐഇ മലയാളം

റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യാന്തര വിമാന സർവീസുകളും നിർത്തിവച്ചതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി എസ്‌പിഎ റിപ്പോർട്ട് ചെയ്യുന്നു.

വിമാനങ്ങൾ നിർത്തിവച്ചതിനാൽ മടങ്ങാൻ കഴിയാത്ത പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക അവധി ദിവസമായാണ് ഈ കാലയളവ് കണക്കാക്കുക. ഇന്ത്യയടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെയാണ് എല്ലാ രാജ്യാന്തര സർവീസുകളും നിർത്തിവയ്ക്കാനുള്ള തീരുമാനം പുറത്തു വരുന്നത്.

Read More: ഇന്ത്യയിലേക്ക് യാത്രാവിലക്കുമായി സൗദി; മടങ്ങാന്‍ 72 മണിക്കൂര്‍

ഞായറാഴ്ച രാവിലെ 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയിട്ടുണ്ട്.

വൈറസ് പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ആവശ്യമായ മുൻകരുതൽ എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പനി ഉൾപ്പെടെയുളള രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ചശേഷമാണ് രോഗികളെയും കൂടെ വരുന്നവരെയും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുന്നത്.

ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം കണ്ടാൽ കൂടുതൽ പരിശോധന നടത്തുന്നതിനായി പ്രത്യേക വാർഡ് സജ്ജമാക്കിയിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള ജെല്ലുകൾ, ഫെയ്സ് മാസ്ക് എന്നിവ ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി. ഹോട്ടലുകളിലും കല്യാണം മണ്ഡപങ്ങളിലും ആളുകൾ കൂടുന്ന രീതിയിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് സൗദി ആരോഗ്യം മന്ത്രാലയം വിലക്കി.

അതേസമയം,കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ വ്യാജ വാർത്തകൾ പ്രവഹിക്കുകയാണ്. മാളുകളും ഹൈപ്പർ മാർക്കറ്റുകളും അടയ്ക്കുമെന്ന വ്യാജ സന്ദേശങ്ങളും വാർത്തകളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ  ആവർത്തിച്ചു.
 റീ-എൻട്രി വിസയിൽ അവധിയിലുള്ളവർക്കും അവധിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും സൗദിയിലേക്ക് മടങ്ങിയെത്താൻ ആവശ്യമായത് ചെയ്യുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചിരുന്നു. എന്നാൽ ഇത് എങ്ങനെയെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.  ഈ  വാർത്തയുടെ ചുവടുപിടിച്ച് കാലാവധി കഴിഞ്ഞ വിസകൾ എല്ലാം അബിഷർ ഓൺലൈൻ  സംവിധാനം വഴി പുതുക്കാനാകും എന്നതായിരുന്നു മറ്റൊരു പ്രചാരണം.
ഇതിനോടൊപ്പം വ്യാജ വീഡിയോയും,ശബ്ദ സന്ദേശവും പ്രചരിച്ചിരുന്നു. കൃത്യമായ ഉറവിടമില്ലാത്ത വാർത്തകൾ  പ്രചരിപ്പിക്കുന്നവർക്കെതിരെ അഞ്ചുവർഷം തടവ് ഉൾപ്പടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia suspends international flights for two weeks over coronavirus fears

Next Story
ഇന്ത്യയിലേക്ക് യാത്രാവിലക്കുമായി സൗദി; മടങ്ങാന്‍ 72 മണിക്കൂര്‍corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com