റിയാദ്: സൗദി അറേബ്യയുടെ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ സന്ദർശനത്തിന് പുറപ്പെട്ടു. ഔദ്യോഗിക സന്ദർശനാർത്ഥം അമേരിക്കയിലെത്തുന്ന മുഹമ്മദ് ബിൻ സൽമാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ഉൾപ്പടെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
