New Update
/indian-express-malayalam/media/media_files/uploads/2018/05/missile.png)
റിയാദ്: സൗദി അറേബ്യ ലക്ഷ്യം വച്ച് ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണ ശ്രമം സൗദി പ്രതിരോധസേന പരാജയപ്പെടുത്തി. ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 നാണ് തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യം വച്ച് എത്തിയ ബാലിസ്റ്റിക് മിസൈൽ പ്രതിരോധസേന തകർത്തത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു.
Advertisment
മൂന്ന് വർഷത്തിനിടെ നൂറിലധികം തവണ സൗദിക്ക് നേരെ ഹൂതി വിമതർ മിസൈലുകൾ അയച്ചിട്ടുണ്ട്. എല്ലാ മിസൈലുകളും സൗദി പ്രതിരോധ സേന ലക്ഷ്യത്തിലെത്തും മുമ്പ് തകർക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പുറത്തു വിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us