റിയാദ്: സൗദി ഭരണകൂടം പുരോഗമനപരമായ മറ്റൊരു ചുവടുവയ്പ് കൂടി നടത്തുന്നു. 2018 മുതൽ രാജ്യത്ത് സിനിമ തിയേറ്ററുകൾ തുറക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ പുതിയ തിയേറ്റർ ആരംഭിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി.

“ഓഡിയോ വിഷ്വൽ മീഡിയ ജനറൽ കമ്മിഷൻ രാജ്യത്ത് തിയേറ്ററുകൾക്ക് ലൈസൻസ് നൽകാനുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞു”, വാർത്ത വിതരണ-സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാദ് ബിൻ സാലെ അലവാദ് പറഞ്ഞു. “2018 ൽ മാർച്ച് മാസത്തിൽ തന്നെ ആദ്യ തിയേറ്റർ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook