റിയാദ്: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം മലേഷ്യയിലെത്തിയ സൗദി ഭരണാധികാരി സല്മാന് രാജാവിന് മലേഷ്യയിൽ രാജകീയ സ്വീകരണം. ശനിയാഴ്ച രാത്രിയോടെ കോലാലമ്പൂർ വിമാനത്താവളത്തിലെത്തിയ സൽമാൻ രാജാവിനെ മലേഷ്യൻ പ്രധാനമന്ത്രി മുഹമ്മദ് നജീബ് അബ്ദുൽ റസാക്ക് പ്രധിരോധ മന്ത്രി ഹിശാമുദ്ധീൻ ഹുസൈൻ. മുതിർന്ന ഉദ്യാഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കാബിനറ്റ് മന്ത്രിമാരുൾപ്പെടെ ഉന്നതതല പ്രധിനിധി സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് മലേഷ്യയിലെത്തിയ രാജാവ് സൗദി മലേഷ്യയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാ പത്രങ്ങളിൽ ഒപ്പുവെക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാജാവ് ഇന്തോനീഷ്യയിലേക്ക് യാത്ര തിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.