റിയാദ്: ചതുർദിന സന്ദർശനാർത്ഥം ഇന്തോനേഷ്യയിലെത്തിയ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് ജാകർത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. ഇരു രാജ്യങ്ങളുടെ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോകോ വിദോദോ രാജാവിനെ സ്വീകരിച്ചു. ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഒസാമ മുഹമ്മദ് അബ്ദുള്ള അൽ ശുഹൈബിയും, ഉന്നത തല ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. തുടർന്ന് ഊഷ്മള സ്വീകരണമൊരുക്കിയ പ്രസിഡന്റിനും സംഘത്തിനും രാജാവ് നന്ദിയറിയിച്ചു.
saudi arabia, salman king

കിലോ മീറ്ററുകളോളം സൗദി അറേബ്യയുടെയും ഇന്തോനേഷ്യയുടെയും പതാക വീശുന്ന ആബാലവൃദ്ധം ജനങ്ങൾക്കിടയിലൂടെയാണ് രാജാവ് കടന്ന് പോയത്. സന്ദർശനം ആഘോഷമാക്കി മാറ്റിയ ഇന്തോനേഷ്യൻ തെരുവകൾ നിറമണിഞ്ഞു. ഫൈസൽ രാജാവിന്റെ സന്ദർശനത്തിന് ശേഷം ഇന്തോനേഷ്യ സന്ദർശിക്കുന്ന ആദ്യത്തെ സൗദി ഭരണാധികാരിയാണ് സൽമാൻ രാജാവ്. 2500 കോടി ഡോളറിന്റെ സൗദി നിക്ഷേപം ഇന്തോനേഷ്യയിൽ എത്തിക്കുന്നതിന് സൽമാൻ രാജാവിന്റെ സന്ദർശനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയിൽ നിന്ന് അദ്ദേഹം നാല് ദിവസത്തെ സന്ദർശനത്തിന് ചൈനയിലേക്ക് പോകും.
saudi arabia, salman king

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ