റിയാദ്: പെരുന്നാൾ പ്രമാണിച്ച്​ ജൂൺ മാസത്തെ ശമ്പളം നേരത്തെ ലഭ്യമാക്കാൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദേശം നൽകി. പെരുന്നാളിന്​ വേണ്ട ഒരുക്കങ്ങൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുന്നതിനാണ്​ നടപടി. ഇതു പ്രകാരം സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക്​ ജൂൺ 18 ന് ​ ശമ്പളം നൽകും. രാജാവിന്റെ നിർദേശം വന്നതോടെ സൗദി ധനകാര്യ മന്ത്രാലയം സൗദി മോണിറ്ററി ഏജൻസിയോട് ജൂൺ 18 ശമ്പളം നൽകാൻ വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാൻ നിർദേശം നൽകി.

കേളി ദവാദ്മി ഏരിയ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വെള്ളിയാഴ്ച ദവാദ്മിയില്‍സംഘടിപ്പിച്ച, ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹ നോമ്പുതുറയില്‍ മലയാളികളെ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാക്കിസ്ഥാന്‍ സ്വദേശികളും മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പടെ സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ പങ്കെടുത്തു.

iftar. saudi arabia

ദവാദ്മിയിലെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമൂഹ നോമ്പുതുറക്ക് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, ഏരിയയിലെ വിവിധ കേളി യുണിറ്റ് ഭാരവാഹികള്‍ എന്നിവരടങ്ങുന്ന സംഘാടക സമിതി നേതൃത്വം നല്‍കി. കേളി സെക്രട്ടറി റഷീദ് മേലേതില്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേഷ് കണ്ണപുരം, പ്രിയേഷ് കുമാര്‍ എന്നിവരും നോമ്പുതുറയില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ