റിയാദ്: സൗദി അറേബ്യയിൽ പലയിടത്തും ശക്തമായ മഴയും പൊടിക്കാറ്റും. വ്യാഴാഴ്ച രാത്രി മുതൽ പൊടിക്കാറ്റുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ മുതലാണ് മഴ പെയ്തു തുടങ്ങിയത്. രാത്രിയോടെ മഴ ശക്തി പ്രാപിച്ചു. പന്ത്രണ്ട് മണിയോടെ നഗരത്തിന്റെ പലഭാഗത്തും ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വർഷമുണ്ടായി.
പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ച ബോർഡുകളിൽ ട്രാഫിക് വിഭാഗം സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. വാഹന അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചവറുകളും മാലിന്യങ്ങളും വഴിയോരങ്ങളിൽ അടിഞ്ഞുകൂടിയത് കാൽനട യാത്ര ദുസ്സഹമാക്കി. ഈ മാസം അവസാനത്തോടെ എത്താനിരിക്കുന്ന ചൂടിന്റെ വരവറിയിച്ചാണ് കാലവസ്ഥാ മാറ്റമെന്നാണ് വിവരം.
Read More: Flood Alert in UAE: യുഎഇയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്