37പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി

സൗദി പൗരന്മാരാണ് വധശിക്ഷയ്ക്ക് വിധേയരായത്

saudi arabia, സൗദി അറേബ്യ, riyadh, റിയാദ്, ie malayalam, ഐഇ മലയാളം

റിയാദ്: തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ട 37പേരുടെ വധശിക്ഷ സൗദി അറേബ്യ ചൊവ്വാഴ്ച നടപ്പാക്കി. സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. സൗദി പൗരന്മാരാണ് വധശിക്ഷയ്ക്ക് വിധേയരായത്. തീവ്രആശയങ്ങള്‍ പിന്തുടര്‍ന്ന് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനും വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് തടസമുണ്ടാക്കിയതിനുമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി പ്രസ് ഏജന്‍സിയുടെ ട്വിറ്റര്‍ പേജിലൂടെ ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

ശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ പേരുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീവ്രവാദത്തിന്‍റെ പേരില്‍ സുരക്ഷാ ആസ്ഥാനത്തും ചെക്ക് പോസ്റ്റുകളിലും സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തവരാണ് പ്രതികളെന്നും ചൂണ്ടിക്കാട്ടുന്നു. റിയാദ്, മക്ക, മദീന, ഖസിം, അസിര്‍ എന്നിവിടങ്ങളിലായാണ് വധശിക്ഷ നടപ്പാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി 28 ന് പഞ്ചാബ് സ്വദേശികളായ രണ്ടുപേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയിരുന്നു. ഘോഷിയാർപൂർ സ്വദേശിയായ സത്‌വിന്ദർ കുമാറിന്റെയും ലുധിയാന സ്വദേശിയായ ഹർജീത് സിങ്ങിന്റെയും വധശിക്ഷയാണ് നടപ്പിലാക്കിയത്.

2016 ജനുവരിയില്‍ സൗദിയില്‍ 47പേരുടെ കൂട്ടവധശിക്ഷ നടപ്പാക്കിയിരുന്നു. തീവ്രവാദബന്ധവും ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളുമായിരുന്നു 47 പേരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയ കുറ്റങ്ങള്‍. സൗദി ഗവണ്‍മെന്‍റ് വധശിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടാറില്ല. സര്‍ക്കാരിന്‍റെ ഔദ്യോഗിക മാധ്യമങ്ങളാണ് വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്.

ഞായറാഴ്ച റിയാദിന്‍റെ വടക്കന്‍ പ്രദേശമായ, സുള്‍ഫിയില്‍ ഭീകരാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അക്രമികളായ നാല് ഭീകരരെയും സുരക്ഷാസേന കൊലപ്പെടുത്തിയെന്നും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia reportedly executed 37 citizens for terrorism

Next Story
ലൂസിഫറെ വരവേറ്റ് സൗദി മലയാളികൾ; റിലീസിനു മുൻപേ ടിക്കറ്റ് വിറ്റഴിഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com