റിയാദ്: സൗദി അറേബ്യയുടെ ആദ്യ വനിത അംബാസിഡറായ റിമ ബിൻത് ബന്ദർ അൽ സൗദിനെ അമേരിക്കയിൽ നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങി. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ വനിതയെ അംബാസഡറായി നിയമിക്കുന്നത്.

അമേരിക്കയിലെ സൗദി അംബാസഡറും സൽമാൻ രാജാവിന്റെ മകനുമായിരുന്ന ഖാലിദ് ബിൻ സൽമാൻ അൽ സൗദിനെ മാറ്റിയാണ് റിമ ബിൻത് ബന്ദർ അൽ സൗദിനെ നിയമിച്ചത്. ഖാലിദ് ബിൻ സൽമാനെ പ്രതിരോധ സഹമന്ത്രിയായി നിയമിച്ചു.

റിമ ബിൻത് ബന്ദർ അൽ സൗദിന്റെ പിതാവ് ബന്തര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദ് അമേരിക്കയിൽ സൗദി അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. സൗദിയിലെ അറിയപ്പെടുന്ന വനിതാവകാശ പ്രവര്‍ത്തക കൂടിയാണ് റിമ ബിൻത് ബന്ദർ അൽ സൗദ്. സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയില്‍ വിമണ്‍ അഫയേഴ്സ് വൈസ് പ്രസിഡന്റായും സൗദി ഫെ‍ഡറേഷന്‍ ഫോര്‍ കമ്മ്യൂണിറ്റി സ്പോര്‍ട്സ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook