ചാറ്റൽ മഴയോടെ ശൈത്യകാലത്തിന് തുടക്കം; മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

നഗരത്തിന്റെ പലഭാഗത്തും മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്

rain in kerala, കേരളത്തില്‍ മഴ,heavy rain in kerala,കേരളത്തില്‍ വ്യാപക മഴ, rain expected in kerala, kerala rain,കേരളം മഴ,yellow alert, യെല്ലോ അലർട്ട്, ie malayalam, ഐഇ മലയാളം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരി ഉൾപ്പടെ പലയിടത്തും ചാറ്റൽ മഴയ്ക്കൊപ്പം പൊടിക്കാറ്റും. ഇന്നു രാവിലെ മുതൽ ഇടിവെട്ടോടുകൂടി ചെറിയ രീതിയിൽ മഴ പെയ്യുന്നുണ്ട്. മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ മുനിസിപ്പാലിറ്റികളുടെ കീഴിൽ മഴ മൂലമുണ്ടാകുന്ന ദുരിതങ്ങളെ നേരിടാൻ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.

നഗരത്തിന്റെ പലഭാഗത്തും മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. പ്രധാന റോഡുകളിൽ സ്ഥാപിച്ച ഇലക്ട്രോണിക് ബോർഡുകളിളെല്ലാം ട്രാഫിക് വിഭാഗം സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്നത് മൂലം ദൂരക്കാഴ്ച മങ്ങിയതും മഴ നനഞ്ഞു റോഡുകളിൽ വഴുക്കുണ്ടായതും കാരണം വാഹനങ്ങൾ വേഗത കുറച്ചാണ് ഓടുന്നത്. ഇത് ചെറിയ തോതിൽ ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ട്.

ഫോട്ടോ: എ.കെ.തമ്പുരു

ജാഗ്രതയോടെ വാഹനങ്ങൾ ഓടിയതിനാൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശൈത്യകാലത്തിന്റെ വരവറിയിച്ചാണ് കാലാവസ്ഥാ മാറ്റമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

വാർത്ത: നൗഫൽ പാലക്കാടൻ

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia rain winter season started

Next Story
തഹ്ലിയ തെരുവിലെ പൂക്കാരന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
X