റിയാദ്: കഴിഞ്ഞ ഞായറാഴ്ച മുതൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ പെയ്യുന്ന മഴ തുടരും. മൂടൽ മഞ്ഞും കാറ്റും മഴയും വരും ദിവസങ്ങളിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമാം, റിയാദ്, അൽ ഖസീം, നജ്‌റാൻ, ജിസാൻ, അസീർ അൽ-ബാഹ എന്നിവിടങ്ങളിലും മഴയും മൂടൽ മഞ്ഞും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ വ്യാപകമായി പെയ്ത മഴയിൽ റിയാദ് നഗരം നനഞ്ഞ് കുതിർന്നിരുന്നു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. നഗര വീഥികളിൽ വെള്ളം കയറിയത് കാല്‍നട യാത്ര ദുസ്സഹമാക്കി. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറിയതിനാൽ വാഹനങ്ങള്‍ റോഡില്‍ നിശ്ചലമായത് ഗതാഗത കുരുക്കിന് കാരണമായി. അങ്ങിങ്ങായി ചെറിയ തോതിൽ വാഹനാപകടങ്ങളുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ