റിയാദ്: റിയാദ് ഉൾപ്പടെ സൗദി അറേബ്യയുടെ വിവിവിധ ഭാഗങ്ങളിൽ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യകളായ, അൽ-ബഹാ, അസീർ, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലാണ് മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും ഉണ്ടാകുക എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അംഗം അബ്ദുൽ അസീസ് അൽ ഹുസ്സൈനി അറിയിച്ചു.

അതേസമയം മദീന, അൽ ഖസീം, ഹൈൽ, അൽ ജോഫ് വടക്കൻ തബൂക് എന്നിവിടങ്ങളിൽ പൊടിക്കാറ്റോടു കൂടിയ മഴക്കാണ്‌ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ