റിയാദ്: തണുപ്പ് കാലത്തിന്റെ വിടവാങ്ങല്‍ അറിയിച്ച് സൗദി അറേബ്യയിൽ കാലാവസ്ഥാമാറ്റം അനുഭവപ്പെട്ടു. റിയാദ് ഉൾപ്പടെ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച രാത്രി മുതൽ പൊടിക്കാറ്റും ഇടിയും സാമാന്യം ഭേദപ്പെട്ട മഴയും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.

അൽ ഖസീം, അൽ ഹൈൽ, അൽ ജൗഫ്, എന്നിവിടങ്ങളിലും നജ്റാൻ, ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന മേഖലയിലും മഴയും പൊടിക്കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദിൽ ഇന്നത്തെ കൂടിയ താപനില ഇരുപത്തിയെട്ടും കുറഞ്ഞ താപനില പതിനേഴുമാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ