Latest News

ദാറുൽ ഫൗസ് മദ്രസ വിദ്യാർത്ഥി ‘സർഗ്ഗലയം’ സംഘടിപ്പിച്ചു

പരിപാടിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ പരിപാടികൾ ഏറെ ഹൃദ്യമായിരുന്നു

ജുബൈൽ: എസ്‌വൈഎസ്, എസ്കെഐസി ജുബൈൽ സെൻട്രൽ കമ്മിറ്റിക്കു കീഴിലെ ദാറുൽ ഫൗസ് മദ്രസ വിദ്യാർത്ഥികളുടെ സർഗ്ഗലയം 2018 ശ്രദ്ധേയമായി. വെള്ളിയാഴ്ച രാവിലെ ഏഴര മുതൽ രാത്രി പതിനൊന്നു വരെ നീണ്ടു നിന്ന പരിപാടിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ പരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. രാവിലെ വിദ്യാർത്ഥിനികളുടെ കലാ പരിപാടിക്ക് ശേഷം ഉച്ചക്ക് ശേഷമാണ് ആൺ കുട്ടികയുടെ മൽസര പരിപാടികൾ ആരംഭിച്ചത്. ജൂനിയർ, സീനിയർ വിദ്യാർത്ഥികളുടെ ദഫ് അരങ്ങേറ്റവും, ജനറൽ വിഭാഗത്തിൽ പ്രസ്ഥാന ബന്ധുക്കളുടെ കലാ പ്രകടനങ്ങളും സദസ്സിനെ ഏറെ ആസ്വാദ്യകരമാക്കി.

ദമാം ഹൈവേയിൽ ഉമ്മു സാഹിഖ് ഓഡിറ്റോറിയത്തിൽ പെൺകുട്ടികളുടെ മൽസര ശേഷം രണ്ടു മണിക്ക് നടന്ന ആദ്യ സെഷൻ ഉദ്ഘാടന ചടങ്ങിൽ ദാറുൽ ഫൗസ് മദ്രസാ സ്വദർ മുഅല്ലിം ഇബ്‌റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. ദാവൂദ് ഫൈസി നിർദേശങ്ങൾ നൽകി. അബ്‌ദുസ്സലാം ഹുദവി പ്രാർത്ഥന നടത്തി. സയ്യിദ് അഹമ്മദ്‌ തങ്ങൾ ആശംസയർപ്പിച്ചു. തുടർന്ന് നടന്ന ആൺകുട്ടികളുടെ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, വിഭാഗ മൽസരങ്ങളിൽ മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ച വച്ചത്. രാവിലെ നടന്ന പെൺകുട്ടികളുടെ പരിപാടി ഇസ്‌ലാമിക് ഫാമിലി ക്ലസ്റ്റർ (ഐഎഫ്സി) വിങ്ങിന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. പെൺകുട്ടികളുടെ പരിപാടി തുടക്കം മുതൽ ഒടുക്കം വരെ വനിത വിങ്ങിന്റെ നിയന്ത്രണത്തിലായിരുന്നു.

രാത്രി ഒൻപതു മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഖാസിമി അധ്യക്ഷത വഹിച്ചു. അബ്‌ദുസ്സലാം ഹുദവി ഉദ്ഘാടനം ചെയ്‌തു. സെൻട്രൽ കമ്മിറ്റി ദശ വാർഷിക സമ്മേളന പ്രമേയമായ “പൈതൃകം, നാവോത്ഥാനം, സത്യ സാക്ഷ്യം” എന്നിവയിൽ നൂറുദ്ധീൻ മൗലവി ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി. രക്ഷിതാക്കൾക്കുള്ള സന്ദേശം പിടിഎ പ്രസിഡന്റ് ശിഹാബ് കൊടുവള്ളിയും സ്വാഗത സംഘം കൺവീനർ അബ്‌ദുസ്സലാം കൂടരഞ്ഞി ആമുഖ പ്രഭാഷണവും നടത്തി. അഷ്‌റഫ് ചെട്ടിപ്പടി (കെഎംസിസി), അബൂ ജിർഫാസ് മൗലവി ദമാം (എസ്‌വൈഎസ് നാഷണൽ കമ്മിറ്റി സെക്രട്ടറി), സുബൈർ അൻവരി (എസ്കെഐസി ദമാം), ബഷീർ ബാഖവി, റസാഖ് ഫൈസി, നൗഷാദ് കെ എഎസ് പുരം സംസാരിച്ചു. സ്ഥാപക നേതാക്കളായ സൈതലവി ഹാജി വേങ്ങര, ആലിക്കുട്ടി സാഹിബ്, ഹാജി, ബാവ ഹാജി മാർക്കറ്റ് എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. നൗഫൽ നാട്ടുകൽ നന്ദിയർപ്പിച്ചു.

പൊതു പരീക്ഷയിൽ അഞ്ച്, ഏഴ് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സബ്‌ജൂനിയർ, ജൂനിയർ, എന്നീ വിഭാഗങ്ങളിലായി നടന്ന വിവിധ കലാ പരിപാടികൾക്ക് ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള പ്രത്യേക സമ്മാനങ്ങളും പങ്കെടുത്തവർക്കും, ജൂനിയർ, സീനിയർ വിഭാഗം ദഫ് ടീമിനും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്‌തു.

മുഹമ്മദ് ഫാസി, ഷജീർ കൊടുങ്ങല്ലൂർ, മനാഫ് മാത്തോട്ടം, അബ്ദുല്ല കിടങ്ങയം, റിയാസ് മൗലവി, ഹസൻ തേക്കും കുറ്റി, നിസാർ ബാലുശ്ശേരി, ഇർഷാദ് മലയമ്മ, റഫീഖ് അരിമ്പ്ര, സാബിത്, അൻസാർ മണ്ണാർക്കാട്, അഷ്‌റഫ് ആലത്തിയൂർ, ഹസീബ്, സകരിയ്യ, ഹബീബ് റഹ്‌മാൻ ഇർജാസ്, ഇസ്‌ഹാഖ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia madrasa sys skic programme

Next Story
സൗദിയില്‍ സിനിമ പ്രദർശനം തുടങ്ങാനുളള നീക്കത്തിനെതിരേ മതമേധാവി; സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍film reel, film exhibition
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express