റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സൗദി അറേബിയ. ഹജ്ജ്-ഉംറ മന്ത്രി തൗഫിക് അല്‍ റാബിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
“പ്രായപരിധി ഒഴിവാക്കി മഹാമാരിക്ക് മുന്‍പത്തെ സ്ഥിതിയിലേക്ക് തീര്‍ത്ഥാടന കാലം മാറുകയാണ്,” അദ്ദേഹം പറഞ്ഞു.
65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കുമായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്.
കോവിഡിന് മുന്‍പ് പ്രതിവര്‍ഷം 25 ലക്ഷത്തോളം തീര്‍ത്ഥാടകരായിരുന്നു ഹജ്ജിനായി സൗദിയിലെത്തിയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ തീര്‍ത്ഥാടനത്തിനായി എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു.
2022-ല്‍ ഒൻപത് ലക്ഷം തീര്‍ത്ഥാടകരാണ് എത്തിയത്. ഇതില്‍ 7.8 ലക്ഷം പേരും രാജ്യത്തിന് പുറത്തു നിന്നുള്ളവരായിരുന്നു.