Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

യാത്ര വിലക്ക് പിൻവലിച്ചു; സൗദിയിൽ നിന്ന് വിദേശികൾക്ക് പുറത്തേക്ക് പോകാൻ അനുമതി

ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന്​ വ്യക്തമാക്കിയിട്ടുള്ളത്

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സൗദിയില്‍ നിന്ന് വിദേശത്തേക്ക് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന്​ വ്യക്തമാക്കിയിട്ടുള്ളത്​.

ആശങ്ക വർധിപ്പിച്ച് ബ്രിട്ടനിൽ കൊറോണ വൈറസിന് ജനിത ജനിതക മാറ്റം സംഭവിക്കുകയും പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തത്.

എന്നാൽ ഇപ്പോൾ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്​​. എന്നാൽ വിദേശത്ത് നിന്ന് സൗദിയിലേക്ക് വരാൻ അനുമതിയില്ല. വിദേശികളേയും വഹിച്ച് സൗദിയില്‍നിന്നും വിദേശത്തേക്ക് യാത്രചെയ്യുവാനാണ് വിമാനങ്ങള്‍ക്ക് അനുമതിയുള്ളത്.

വിമാനങ്ങളിലെ ജോലിക്കാര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വിമാനത്തില്‍നിന്നും ജോലിക്കാര്‍ പുറത്തിറങ്ങരുത്. വിമാനത്താവളത്തിലെ ഗ്രൗണ്ട്, ഓപ്പറേഷന്‍ ജോലിക്കാര്‍ എന്നിവരുമായി അടുത്തിടപഴകരുത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത വകഭേദം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് സൗദിയില്‍നിന്നും യാത്രാനുമതി ഉണ്ടായിരിക്കില്ല.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia lifts ban imposed on fly due to covid

Next Story
ദുബായ്: പുതുവർഷാഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുdubai, ദുബായ്, uae, യുഎഇ, dubai announces five year retirement visa,അഞ്ച് വര്‍ഷത്തെ റിട്ടയർമെന്റ് വിസയുമായി ദുബായ്, retire in dubai visa programme, 'റിട്ടയര്‍ ഇന്‍ ദുബായ്' വിസ പദ്ധതി, five year retirement visa for resident expats in dubai, ദുബായിലെ പ്രവാസി താമസക്കാർക്ക് അഞ്ച് വര്‍ഷത്തെ റിട്ടയർമെന്റ് വിസ, dubai announces retirement visa for foreigners, വിദേശികൾക്ക് റിട്ടയർമെന്റ് വിസയുമായി ദുബായ്, how to apply for dubai retirement visa, ദുബായ് റിട്ടയർമെന്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?, dubai tourism, ദുബായ് ടൂറിസം, uae tourism യുഎഇ ടൂറിസം, gulf news, ഗൾഫ് വാർത്തകൾ, latest news, പുതിയ വാർത്തകൾ, latest malayalam news, പുതിയ മലയാളം വാർത്തകൾ, indian express malayalam,ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express