റിയാദ്: സൗദി അറേബ്യയിൽ വിദേശികളുടെ സേവന ആനുകൂല്യ നിയമത്തിൽ ഭേദഗതികൾ വരുത്തിയിട്ടില്ലെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഓരോ വർഷത്തെ സർവീസിനും രണ്ടുമാസത്തെ ശമ്പളം സേവന അനൂകൂല്യമായി ലഭിക്കുമെന്ന് സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അത് വാസ്തവ വിരുദ്ധമാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഖാലിദ് അബ അൽ ഖൈൽ അറിയിച്ചു.

തൊഴിൽ നിയമത്തിലെ 84-ാം വകുപ്പ് പ്രകാരം ആദ്യ അഞ്ച് വർഷം ഓരോ വർഷവും പകുതി ശമ്പളവും തുടർന്നുള്ള വർഷങ്ങളിൽ ഒരു മാസത്തെ മുഴുവൻ ശമ്പളവുമാണ് തൊഴിലുടമ സേവന ആനുകൂല്യമായി നൽകേണ്ടത്. മറിച്ചുള്ള പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ കൃത്യമായ വിവരങ്ങൾക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റായ //www.laboreducation.gov.sa സന്ദർശിക്കണമെന്നും ഖാലിദ് അൽ ഖൈൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ