റിയാദ്: ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ജപ്പാനിലെത്തി. ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാജാവിനെ ജപ്പാൻ കീരീടാവകാശി നാരുഹിതോ ജപ്പാനിലെ സൗദി അംബാസഡർ അഹമ്മദ് യൂനസ് അൽ ബറാക്ക് എന്നിവരും ഉന്നത തല ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഞായറാഴ്ച വൈകീട്ടാണ് രാജാവ് ടോക്കിയോയിലെത്തിയത്.
saudi arabia, king salman

ചതുർദിന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച രാജാവും സംഘവും ചൈനയിലേക്ക് മടങ്ങും. ഒരു മാസം നീണ്ടു നിൽക്കുന്ന ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് ജപ്പാൻ സന്ദർശനം. വാണിജ്യം, മാനവ വിഭവശേഷി, ഐടി, സൈനിക സഹകരണം തുടങ്ങി വിവിധ മേഖലകളിലെ സഹകരങ്ങളെ കുറിച്ച് ചർച്ചകളുണ്ടാകും.
saudi arabia, king salman

സൗദി കാബിനറ്റ് മന്ത്രിമാരുൾപ്പടെ ഉന്നതതല പ്രധിനിധി സംഘം രാജാവിനെ അനുഗമിക്കുന്നുണ്ട്. 46 വർഷത്തിന് ശേഷം ജപ്പാൻ സന്ദർശിക്കുന്ന സൗദി ഭരണാധികാരിയെന്ന എന്ന പ്രതേകത കൂടിയുണ്ട്. അതേസമയം, 2014 ൽ കീരീടാവകാശിയായിരിക്കെ സൽമാൻ രാജാവ് ജപ്പാൻ സന്ദർശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ