റിയാദ്: സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ചൈനയിലെത്തി. ബെയ്‌ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂക്കളും ഇരു രാജ്യങ്ങളുടെ പതാകയുയുമേന്തിയ കുരുന്നുകൾ രാജാവിനെ വരവേറ്റു. സൽമാൻ രാജാവിന്റെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ജപ്പാനിലെ ചതുർദിന സന്ദർശനം പൂർത്തിയാക്കി ഇന്ന് ബെയ്ജിങ്ങിലെത്തിയത്.
saudi arabia

മുതിർന്ന ഉദ്യാഗസ്ഥർ, സൈനിക മേധാവികൾ, ചൈനയിലെ സൗദി അംബാസഡർ തുർക്കി ബിൻ മുഹമ്മദ് അൽ മഹ്ദി എന്നിവരും വിമാനത്താവളത്തിലെത്തി. മന്ത്രിമാരായ ഇബ്രാഹിം ബിൻ അബ്ദുൽ അസീസ്, ആദിൽ ഫകീഹ്, അലി അൽ ഗാഫിസ് നാസർ ബിൻ ഉബൈദ് മദനി തുടങ്ങി ഉന്നത തല സംഘം രാജാവിനെ അനുഗമിക്കുന്നുണ്ട്. വാണിജ്യ രംഗത്തെ സൗദി ചൈന സഹകരണമാകും പ്രാധാനമായും ചർച്ചയാകുക. രാജാവിന്റെ ചൈന സന്ദർശനം വലിയ പ്രാധാന്യത്തോടെയാണ് വാണിജ്യ മേഖല നോക്കി കാണുന്നത്.
saudi arabia

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ