റിയാദ്: സൗദിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെന്ന പോലെ താമസക്കാർക്കും നാഷണൽ അഡ്രസ് നിർബന്ധമാക്കുന്നു. ബാങ്ക് അക്കൗണ്ടുകൾ, ടെലികോം സർവീസുകൾ എന്നിവയ്ക്കാണ് പ്രാഥമികമായി നാഷണൽ അഡ്രസ് നിർബന്ധമാക്കിയത്. ഏപ്രില്‍ 13 മുതൽ എല്ലാ ബാങ്ക് അക്കൗണ്ടുകളും നാഷണൽ അഡ്രസുമായി ബന്ധിപ്പിക്കേണ്ടതാണ്. ടെലികോം മേഖലയിൽ നാഷണൽ അഡ്രസ് നിർബന്ധമാക്കിയതായി നേരത്തെ ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചിരുന്നു.

പുതിയ സിം കാർഡ്, ലാൻഡ് ലൈൻ എന്നിവയ്ക്ക് ഇത് ബാധകമാക്കി തുടങ്ങി. //register.address.gov.sa/en/ എന്ന വെബ്സൈറ്റ് വഴി നാഷനല്‍ അഡ്രസ് റജിസ്ട്രേഷന്‍ വളരെ പെട്ടെന്ന് പൂർത്തിയാക്കാവുന്നതാണ്. റജിസ്​റ്റര്‍ ചെയ്തവര്‍ക്ക് റജിസ്ട്രേഷൻ വിവരങ്ങൾ മൊബൈല്‍ വഴി ലഭിക്കും. ഒന്നിലധികം പേർ താമസസ്ഥലം പങ്കിടുന്ന കെട്ടിടത്തിലെയും ഫ്ലാറ്റുകളിലെയും താമസക്കാര്‍ ഒരേ പാർപ്പിട നമ്പര്‍ ഉപയോഗിച്ചാണ് റജിസ്റ്റർ ചെയ്യേണ്ടത്. വ്യക്തികള്‍ക്ക് താമസിക്കുന്ന കെട്ടിടവും സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിലാസവും ഓണ്‍ലൈന്‍ വഴി റജിസ്​റ്റര്‍ ചെയ്യാനുള്ളതാണ് നാഷനല്‍ അഡ്രസ് സംവിധാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ