റിയാദ്: രാജ്യത്ത് രണ്ട് സംഗീത കോളെജുകൾക്ക് ലൈസൻസ് അനുവദിച്ച് സൗദി അറേബ്യ. സാംസ്കാരിക മന്ത്രിയാണ് തിങ്കളാഴ്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. സൗദിയിൽ ആദ്യമായാണ് സംഗീത കോളെജുകൾക്ക് അനുമതി നൽകുന്നത്. കൂടുതൽ സ്ഥാപനങ്ങളോട് ലൈസൻസിന് അപേക്ഷിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിലും സന്നദ്ധ സേവന രംഗത്തും പ്രവര്‍ത്തിക്കുന്നവരില്‍ താത്പര്യമുള്ളവര്‍ക്ക് വിവിധ സാംസ്‍കാരിക രംഗങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍ക്ക് അപേക്ഷ നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. പ്രത്യേക പ്ലാറ്റ്ഫോം വഴിയുള്ള ഈ നടപടികള്‍ പൂര്‍ത്തിയാക്കി 90 ദിവസം കൊണ്ട് പ്രവര്‍ത്തനം തുടങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
ആർട്ട് റെസിഡൻസി അൽ-ബലാദ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് 2021-2022 ന് ആരംഭിക്കാനും സൗദി സാംസ്കാരിക മന്ത്രാലയം ഒരുങ്ങുന്നു. പ്രോഗ്രാം സൗദിയെയും അന്താരാഷ്ട്ര കലാകാരന്മാരെയും വിമർശകരെയും ഗവേഷകരെയും എഴുത്തുകാരെയും ലക്ഷ്യമിടുന്നു, ചരിത്രപരമായ നഗരമായ ജിദ്ദയിലെ യുനെസ്കോ സാംസ്കാരിക പൈതൃക സൈറ്റായ അൽ-ബാലാദിലെ റിബത്ത് അൽ-ഖോഞ്ചി കെട്ടിടത്തിൽ നടക്കും.