റിയാദ്: യെമൻ പുനർനിർമാണത്തിന് സൗദി അറേബ്യ ആയിരം കോടി ഡോളർ നൽകിയതായി യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയെ ഉദ്ധരിച്ച് സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ബാങ്കിനെ ശക്തിപ്പെടിത്തുന്നതിന് ഇരു നൂറ് കോടി ഡോളറും യെമൻ പുനർ നിർമാണത്തിന്
എണ്ണൂറ് കോടി ഡോളറുമാണ് സൗദി അറേബ്യ നൽകിയതെന്ന് യെമൻ പ്രസിഡന്റ് പറഞ്ഞു.
പ്രധാനമന്ത്രി അഹമ്മദ് ഉബൈദ് ബി ദഗറും ഏദൻ, തഇസ്, സിൻആ, ലഹ്ജ്, അബ്യൻ, അൽദാലിഹ്, ശബ്വ, അൽബൈദാ, സുഖത്ര എന്നീ പ്രവിശ്യകളുടെ ഗവർണർമാരും പങ്കെടുത്ത യോഗത്തിലാണ് യെമൻ പുനർ നിർമാണത്തിനായി സൗദി അറേബ്യ നൽകിയ വലിയ സഹായത്തെ കുറിച്ച് പ്രസിഡന്റ് വെളിപ്പെടുത്തിയത്. വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, ടെലികോം, മേഖലകളിൽ മുൻഗണനാ അടിസ്ഥാനത്തിൽനടപ്പാക്കേണ്ട പദ്ധതികൾ നിർണ്ണയിക്കുന്നതിന് ഗവർമെന്റിന് പ്രസിഡന്റ് നിർദേശം നൽകി.