റിയാദ്: ഗാസ പുനർനിർമാണത്തിന് സൗദി അറേബ്യ മുപ്പത് മില്യൺ ഡോളർ സംഭാവന നൽകിയതായി പലസ്തീൻ ഗവൺമെന്റ് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായ പത്ത് മില്യൺ റിയാൽ കൈമാറി. ഇസ്രായേൽ അക്രമണത്തിൽ പൂർണമായും തകർന്ന വീടുകളുടെ പുനർനിർമാണത്തിനാണ് സൗദിയുടെ സഹായം വിനിയോഗിക്കുക.

ഗാസ പുനർനിർമ്മാണത്തിന് വിഭവ സമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ വാഗ്ദാനം ചെയ്ത സഹായങ്ങൾ അറബ് രാജ്യങ്ങൾ കൈമാറണമെന്ന് പലസ്തീൻ ആവശ്യപ്പെട്ടു. ഗാസ പുനർനിർമാണത്തിന് വിഭവ സമാഹരണം നടത്തുന്നതിന് ലക്ഷ്യമിട്ട് 2015 ൽ സംഘടിപ്പിച്ച സമ്മേളനത്തിൽ 540 കോടി ഡോളറിന്റെ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ