റിയാദ്: സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. അനധികൃത താമസം മതിയാക്കി നാട്ടിലേക്ക് മടങ്ങനുള്ള അവസാന അവസരമാണ് ഇതെന്നും സൗദി ഭരണകൂടം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം 4 ലക്ഷത്തോളം പേരാണ് ഇതുവരെ രാജ്യം വിട്ടത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അതാത് രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങൾ വഴി രേഖകൾ ശരിപ്പെടുത്തി സൗദി വിടാൻ ഒരുങ്ങണമെന്ന് സൗദി ആഭ്യന്തരവകുപ്പ് അറിയിച്ചു.
കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങുന്നവർക്ക് ജയിൽ, പിഴ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവധി തീരുന്നതോടെ പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ തൊഴിൽ, സാമൂഹ്യക്ഷേമം, തദേശഭരണം തുടങ്ങിയ മന്ത്രാലയങ്ങളും പരിശോധനയില്‍ പങ്കുചേരും.