റിയാദ്: സൗദി അറേബ്യയിൽ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കുളള പെരുന്നാൾ അവധി ഒരാഴ്ച്ച കൂടി നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഈദ് അവധി കഴിഞ്ഞ് ജൂലൈ 2ന് തുറക്കാനായിരുന്നു നേരത്തേ ഉത്തരവിട്ടിട്ടുണ്ടായിരുന്നുത്. എന്നാല്‍ ജൂലൈ 9നായിരിക്കും പ്രവൃത്തിദിനം ആരംഭിക്കുകയെന്ന് അധികൃതരെ ഉദ്ദരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 15 (നോമ്പ് 20) നായിരുന്നു റമദാന്‍ അവധി തുടങ്ങിയിരുന്നത്. ഒരാഴ്ച്ച കൂടി അവധി ലഭിച്ചത്തിന്റെ ആഹ്ലാദത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ. സോഷ്യൽ മീഡിയയിൽ നേരത്തെ അവധി ലഭിച്ചതിന്റെ ആഹ്ലാദം പങ്കുവെക്കുകയാണ് ഉദ്യോഗസ്ഥർ. നിരത്തുകളിലും പ്രധാന ഷോപ്പിങ് മാളുകളിലും നേരത്തേപെരുന്നാൾ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook