റിയാദ്: കൃത്യമായ ഉറവിടമില്ലാതെ വാർത്തകൾ നൽകിയും കിട്ടുന്ന വാർത്തകൾ മറ്റൊരാളിലേക്ക് എത്തിച്ചും കുപ്രചാരണങ്ങളിൽ പങ്കാളികളാകരുതെന്ന് സൗദി അറേബ്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി. ഇവയിൽ ചിലത് ഖത്തരി, ലെബനീസ് മാധ്യമങ്ങളിൽ നിന്നുള്ളവയാണ്. മറ്റുള്ളവ അജ്ഞാത ഉറവിടങ്ങൾ ഉദ്ധരിക്കുന്ന അന്താരാഷ്ട്ര ഔട്ട്‌ലെറ്റുകളിൽ നിന്നാണ്. പ്രധാനമായും പ്രചരിപ്പിക്കപ്പെടുന്ന 9 തെറ്റിദ്ധരിപ്പിക്കുന്ന വർത്തകൾക്കാണ് സൗദി മറുപടി നൽകിയിരിക്കുന്നത്.

1 മുൻ ലെബനൻ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ നീക്കങ്ങൾക്ക് സൗദി നിയന്ത്രണമേർപ്പെടുത്തി; അദ്ദേഹവും അന്വേഷണത്തിന്റെ പരിധിയിലാണ്

വസ്തുത: ഹരീരിക്ക് എല്ലാ സഞ്ചാരസ്വാതന്ത്ര്യവുമെണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം യൂറോപ്പ് 1 റേഡിയോയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഹരീരി സൗദിയിൽ സൽമാൻ രാജാവുമായും വിവിധ പാശ്ചാത്യ അംബാസഡർമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അബുദാബിയിലേക്ക് യാത്ര ചെയ്യുകയും അവിടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തു.

2. ഹരീരിയുടെ വിമാനം ബെയ്‌റൂത്തിലേക്ക് തിരിച്ചു പറന്നത് അദ്ദേഹമില്ലാതെയാണ്

വസ്തുത: പ്രസ്തുത വിമാനം റിയാദിലേക്ക് വന്നിട്ടില്ലെന്നും ഫ്രാൻസിൽ നിന്ന് ബെയ്‌റൂത്തിലേക്ക് തിരിച്ചുപറക്കുകയുമായിരുന്നു.

3. ഹരീരി പ്രൈവറ് ജെറ്റിൽ റിയാദിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഫോണും ഉപകരണങ്ങളും പിടിച്ചെടുത്തു.

വസ്തുത: ഹരീരി സാധാരണ ഷെഡ്യൂളിൽ പറക്കുന്ന കൊമേഴ്ഷ്യൽ വിമാനത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്

4. രണ്ടായിരത്തോളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

വസ്തുത: നിലവിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരുടെ ഏകദേശം നൂറോളം അക്കൗണ്ടുകൾ താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

5. അഴിമതി കുറ്റം ആരോപിക്കപ്പെട്ട് അഞ്ഞൂറോളം ആളുകൾ അറസ്റ്റിലാണ്.

വസ്തുത: ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ഇരുനൂറ് പേരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അതിൽ ഏഴ് പേരെ വിട്ടയച്ചു.

6. രണ്ട് ട്രില്യൺ ഡോളറിന്റെ അഴിമതിയെ കുറിച്ചാണ് അന്വേഷിക്കുന്നത്

വസ്തുത: നൂറ് ബില്യൺ റിയാലിന്റെ അഴിമതിയെ കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

7 നൂറോളം സ്വകാര്യ കമ്പനികൾ കണ്ടുകെട്ടി. ജോലിക്കാരെ പിരിച്ച് വിട്ടു.

വസ്തുത: സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളുമെല്ലാം പതിവ് പോലെ പ്രവർത്തിക്കുന്നു. വ്യക്തികളുടെ അക്കൗണ്ടുകൾ മാത്രമാണ് താത്കാലികമായി മരവിപ്പിച്ചിട്ടുള്ളത്.

8. സൗദിയുടെ ഓഹരി ഇടിഞ്ഞു.

വസ്തുത: പുതിയ നടപടികളോട് ഓഹരി വിപണി വളരെ പോസിറ്റീവായാണ് പ്രതികരിക്കുന്നത്. അതുകൊണ്ട് വിപണി ഇടയുകയല്ല ഉയരുകയാണ് ചെയ്തിട്ടുള്ളത്.

9. സൗദിയിൽ അധികാര വടംവലിയാണ് നടക്കുന്നത്

വസ്തുത: രാജ്യത്ത് മൊത്തം സമവായം ഉണ്ട്. ഇപ്പോഴത്തെ ഭരണകൂടത്തിനും അധികാര ഘടനയ്ക്കും യാതൊരു വെല്ലുവിളിയുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook