ന്യൂഡല്‍ഹി: സൗദി അറേബ്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി വിസയ്ക്കു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി സി സി) വേണ്ട. ഡല്‍ഹിയിലെ സൗദി എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
”സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, ഇന്ത്യന്‍ പൗരന്മാരെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി സി സി) സമര്‍പ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കാന്‍ രാജ്യം തീരുമാനിച്ചു,” സൗദി എംബസി ട്വീറ്റ് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും എംബസി കൂട്ടിച്ചേര്‍ത്തു.
ടൂറിസ്റ്റ് വിസയുള്ളവര്‍ക്കു 2021 ഓഗസ്റ്റ് ഒന്നു മുതല്‍ സൗദി വിനോദസഞ്ചാര മന്ത്രാലയം വീണ്ടും പ്രവേശനം അനുവദിച്ചിച്ചിരുന്നു.