റിയാദ് : സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടതിനാൽ ആഗസ്ത് 21 ന് ചൊവ്വാഴ്ച വിശ്വാസികൾക്ക് ബലി പെരുന്നാളായിരിക്കും. ശനിയാഴ്ച്ച മാസപ്പിറവി കണ്ടതിനാൽ, ഞായറാഴ്ച്ച ആഗസ്ത് 12ന് ദുൽഹജ്ജ് മാസം ഒന്ന് തുടങ്ങി.
ഹജ്ജിന്റെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന ചടങ്ങായ അറഫാ സംഗമം തിങ്കളാഴ്ചയാകും. അറഫയിൽ സമ്മേളിക്കുന്ന ഹജ്ജ് തീർഥാടകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിങ്ങൾ അനുഷ്ഠിക്കുന്ന നോമ്പ് 20ന് തിങ്കളാഴ്ച്ചയാണ്. മക്കയിൽ ചടങ്ങുകൾക്കായി ഒരുക്കങ്ങൾ ചടുലമാണ്.
തീർത്ഥാടകർക്ക് സുരക്ഷയും സേവനവും നൽകുന്നതിന് വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.
സൗദി അറേബ്യൻ മോണിറ്ററി ഏജൻസി ഈ മാസം 16 മുതൽ 26 വരെ ബാങ്കുകൾക്ക് പെരുന്നാൾ അവധി നൽകിയിട്ടുണ്ട്.