റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ താമസരേഖയായി ലഭിക്കുന്ന ഇഖാമയും സ്വദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡും ഇനി ഡിജിറ്റല്‍ ഐ ഡിയായി സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കാം. പാസ്പോര്‍ട്ട് വിഭാഗത്തിന്റെ സേവനം ലഭ്യമാകുന്ന അബ്ശർ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഡിജിറ്റല്‍ ഇഖാമ ലഭ്യമാകുക.
അബ്ശർ ഇന്‍ഡിവിജ്വല്‍ എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൈ-സര്‍വീസില്‍ പേരും പ്രൊഫൈല്‍ ചിത്രവും വരുന്നതിന് താഴെ ഡിജിറ്റല്‍ ഐഡി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ബാര്‍കോഡ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കാര്‍ഡ് സ്ക്രീന്‍ ഷോര്‍ട്ട് എടുത്ത് മൊബൈലില്‍ തന്നെ സൂക്ഷിക്കാം.
Also Read: മുത്തം കൊടുത്ത് സൗദി, വാരിപ്പുണര്‍ന്ന് ഖത്തര്‍; ഐതിഹാസിക നിമിഷങ്ങള്‍ക്കു സാക്ഷിയായി ലോകം
അതേസമയം വിദേശികള്‍ക്കു താമസരേഖാ പരിശോധന സമയത്തും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഡിജിറ്റല്‍ ഇഖാമ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അധികൃതര്‍ കൃത്യമായ വിവിവരം നല്‍കിയിട്ടില്ല.