Latest News

ഇന്ത്യയുൾപ്പടെയുള്ള ‘ റെഡ് ലിസ്റ്റ്’ രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് മൂന്ന് വർഷം യാത്രാവിലക്കെന്ന് സൗദി

പൗരന്മാർ നേരിട്ടോ മറ്റൊരു രാജ്യത്തിലൂടെയോ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദിയിൽ വിലക്കുണ്ട്

britain,britain new strain of coronavirus,covid 19,saudi arabia,കൊറോണ,കൊറോണ വൈറസ്,കൊവിഡ്,കൊവിഡ് 19,കൊവിഡ് വൈറസിന് ജനിതക മാറ്റം,ജനിതക മാറ്റം,ലോകത്തിന് ഭീഷണി,വിമാന സർവ്വീസുകൾ,വിമാന സർവ്വീസുകൾ നിർത്തി,സൗദി രാജ്യാതിർത്തികൾ അടച്ചു,saudi arabia closes border,new corona,new covid virus

സൗദിയിൽ കോവിഡ് ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മൂന്ന് വർഷത്തേക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്ന് സൗദി അറേബ്യ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ സൗദി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിലക്ക് ലംഘിച്ച് ഈ രാജ്യങ്ങൾ സന്ദർശിക്കുന്നവർക്കാണ് മൂന്ന് വർഷത്തേക്ക് യാത്രാവിലക്കുണ്ടാവുക.

2020 മാർച്ചിനുശേഷം ആദ്യമായി അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ മെയ് മാസത്തിൽ വിദേശയാത്രയ്ക്ക് അനുമതി ലഭിച്ച ചില സൗദി പൗരന്മാർ യാത്രാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പേര് വെളിപ്പെടുത്താത്ത സൗദി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

“ഇതിൽ പങ്കാളിയാണെന്ന് തെളിയിക്കപ്പെടുന്ന ഏതൊരാളും നിയമപരമായ നടപടികൾക്കും മടങ്ങിയെത്തുമ്പോൾ കനത്ത പിഴയ്ക്കും വിധേയരാകും, മൂന്ന് വർഷത്തേക്ക് യാത്രയിൽ നിന്ന് വിലക്കും,” ഉദ്യോഗസ്ഥർ പറഞ്ഞു.

Read More: India-UAE Flight News: ഇന്ത്യ-യുഎഇ വിമാന സര്‍വീസ് ഓഗസ്റ്റ് രണ്ടുവരെ ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്

ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, വിയറ്റ്നാം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ നിരോധിച്ചിരിക്കുന്നു.

“പൗരന്മാർക്ക് നേരിട്ടോ മറ്റൊരു രാജ്യത്തിലൂടെയോ ഈ രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ ഇതുവരെ പകർച്ചവ്യാധി നിയന്ത്രിക്കാൻ കഴിയാത്തതോ അല്ലെങ്കിൽ പുതിയ വകഭേദങ്ങൾ പടർന്നിരിക്കുന്നതോ ആയ മറ്റ് രാജ്യങ്ങളിലേക്കോ യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്,” സൗദി ഉദ്യോഗസ്ഥർ പറഞ്ഞു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia covid travel ban red countries india

Next Story
ഖത്തറിൽ തൊഴില്‍മാറ്റ വ്യവസ്‌ഥകള്‍ ലഘൂകരിച്ചു; അതേ വിഭാഗത്തിലെ വീസ വേണമെന്നില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com