കോവിഡ്: സൗദിയിൽനിന്ന് ആശ്വാസവും ആത്മവിശ്വാസവും പകരുന്ന വാർത്തകൾ

കൂടുതൽ കിറ്റുകളും പരീശലനം നൽകാൻ ചൈനീസ് സംഘം എത്തുന്നതോടെ വൈറസ് വ്യാപനം തടയാനും കോവിഡിനെ തുരത്താനും അതിവേഗം കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് സൗദി അറേബ്യ

റിയാദ്: കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന വാർത്തകളുമായി സൗദി ആരോഗ്യമന്ത്രാലം. രാജ്യത്തെ ആശുപത്രിയിൽ നിന്നും കോറന്റൈൻ കേന്ദ്രങ്ങളിൽ നിന്നും ദിനേന ആയിരത്തിലേറെ രോഗികകളാണ് രോഗമുക്തി നേടി പുറത്തിറങ്ങുന്നത്.

35,432 രോഗികളിൽ 141 രോഗികൾ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. 26083 രോഗികകളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരാണ്. 229 രോഗികളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.മരിച്ചവർ കോവിഡ് പോസിറ്റീവ് ആണെങ്കിലും ഇതിൽ പലരുടെയും മരണ കാരണം കോവിഡ് മാത്രമല്ല.

Read More | വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള പണം നല്‍കാം, പ്രവാസി സഹോദരങ്ങളെ കൊണ്ട് വരൂ

വരും ദിവസങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.അതിനിടെ വൈറസ് വ്യാപനം നിയന്ത്രിക്കാനും അതിവേഗം വൈറസിനെ തുരത്താനും സൗദി അറേബ്യ നടപടികൾ സജീവമാക്കി.

പ്രതിരോധ പ്രവർത്തിനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നതിന് സൗദി അറേബ്യ ചൈനയുമായി കാരാർ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി തൊണ്ണൂറ് ലക്ഷം കോവിഡ് ടെസ്റ്റ് കിറ്റുകളും ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും അടങ്ങുന്ന അഞ്ഞൂറംഗ വിദഗ്ദ്ധ സംഘവും ഉടൻ സൗദിയിലെത്തും. ഇതിനായി 99.5 കോടി സൗദി റിയാലിന്റെ കരാറാണ് ചൈനയുമായി ഒപ്പ് വെച്ചത്.

ജനസംഖ്യ അടിസ്ഥാനത്തിൽ പുണ്യനഗരികളായ മക്കയിലും മദീനയിലുമാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുള്ളത്. മക്കയിൽ 7656 കേസുകളും മദീനയിൽ 5664 കേസുകളുമാണ് ഇത് വരെയുള്ളത്.എല്ലാ പ്രാവശ്യകളിലും ലേബർ ക്യാമ്പുകളിലും മറ്റ് താമസ സ്ഥലങ്ങളിലും ഫീൽഡ് സംഘം പരിശോധന സജീവമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലായി മൂന്ന് ലക്ഷത്തോളം പരിശോധന ഇതിനകം പൂർത്തിയായി.

Read More | 100-ാം ദിനം കേരളം കര്‍വ് നിവര്‍ത്തി; നടുനിവര്‍ത്താന്‍ സമയമായില്ല

വരും ദിവസങ്ങളിൽ എല്ലാ ഭാഗങ്ങളിലും പരിശോധന സംഘമെത്തും.കൂടുതൽ കിറ്റുകളും പരീശലനം നൽകാൻ ചൈനീസ് സംഘം എത്തുന്നതോടെ വൈറസ് വ്യാപനം തടയാനും കോവിഡിനെ തുരത്താനും അതിവേഗം കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് സൗദി അറേബ്യ.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi arabia covid latest news in malayalam

Next Story
സൗദിയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ശമ്പളം 40 ശതമാനം വരെ കുറച്ചേക്കുംCovid-19, കോവിഡ് 19, Economy, സാമ്പത്തിക മേഖല, Saudi Arabia, സൗദി അറേബ്യ, Business News, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com