റിയാദ്: സൗദിയിൽ ഒരു വ്യക്തിക്ക് നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈൽ സിമ്മുകളുടെ പരിധി നിശ്ചയിച്ചു. സൗദി ടെലികോം അതോറിറ്റിയാണ് സിം എടുക്കുന്നതിലെ നയം പുന:ക്രമീകരിച്ചത്. വിദേശികൾക്ക് പരമാവധി രണ്ട് പ്രീപെയ്ഡ് സിമ്മുകളും, പോസ്റ്റ് പെയ്ഡ് സിമ്മുകൾ പരമാവധി പത്തെണ്ണവും മാത്രമേ ഇനിമുതൽ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.

സ്വദേശികൾക്ക് പരമാവധി പത്ത് പ്രീപെയ്ഡ് സിമ്മുകളും, 40 പോസ്റ്റ് പെയ്ഡ് സിമ്മുകളും കൈവശംവയ്ക്കാനാകും. എന്നാൽ ഈ നിർദേശം, പുതുതായി എടുക്കുന്ന സിമ്മുകൾക്ക് മാത്രമെ ബാധകമാവുകയുള്ളുവെന്നും ടെലികോം അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തന രഹിതമായ സിമ്മുകൾ ക്യാൻസൽ ചെയ്യാനും, ഉപയോഗത്തിലുള്ള സിമ്മുകൾക്ക് പകരം പുതിയ സിം എടുക്കുന്നതിനും അനുവാദമുണ്ട്.

സിമ്മുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള ടെലികോം അതോറിറ്റിയുടെ തീരുമാന ടെലികമ്മൃൂണിക്കേഷൻ കമ്പനികൾ ഉടൻ തന്നെ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ