റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച പ്രഖ്യാപിച്ച മൂന്നു മാസക്കാലത്തെ പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്താൻ അംബാസഡർ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തിൽ സൗദി ഇന്ത്യൻ എംബസി സജീവമായി. കൃത്യമായ വിവരങ്ങൾ മന്ത്രാലയങ്ങളിൽ നിന്ന് അറിയുക എന്നതാണ് ആദ്യ സ്റ്റെപ്പ്. ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ സഹ മന്ത്രി തമീം മാജിദ് അൽ ദോസരിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി.

Read More: ‘നിയമ ലംഘകരില്ലാത്ത രാജ്യം’; സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ മൂന്ന് മാസം കാലവധി

റിയാദിലെ സഹ മന്ത്രിയുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ പൊതുമാപ്പുമായി ബന്ധപ്പെട്ടുള്ള കൃത്യമായ വിവരങ്ങൾ എംബസി ശേഖരിച്ചു. ഇത് അനുസരിച്ചായിരിക്കും മുന്നോട്ടുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. അറിഞ്ഞും അറിയാതെയും നിയമക്കുരുക്കിൽപ്പെട്ടവർക്ക് നാടണയാൻ അവസരം നൽകിയ രാജാവിന്റെ കാരുണ്യത്തിന് അംബാസഡർ നന്ദി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ