റിയാദ്: റിയാദില്‍നിന്ന് മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32) മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍ (7), റിഷാന്‍ (4) ഫാറൂഖിന്റെ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവര്‍ അല്‍ ഉല ആശുപത്രിയിൽ ചികിൽസയിലാണ്.

മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടം. ഫാറൂഖിന്റെ മാതാപിതാക്കള്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ