റിയാദ്: ‘റിയാദ് സീസണ്‍’ ആഘോഷ പരിപാടികളുടെ ഭാഗമായി 26നു നടക്കുന്ന കളര്‍ റണ്ണിന്റെ ഒരുക്കം അവസാന ലാപ്പില്‍. ഓണ്‍ലൈനിലൂടെ ഫീസടച്ച് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കായുള്ള കിറ്റുകളുടെ വിതരണം ആരംഭിച്ചു.

വൈകീട്ട് ആറു മുതല്‍ രാതി പന്ത്രണ്ടുവരെ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളുകളിലാണു കിറ്റ് വിതരണം. മത്സരസമയത്ത് ധരിക്കേണ്ട രജിസ്ട്രേഷന്‍ നമ്പര്‍, ടി-ഷര്‍ട്ട്, ഹെഡ് ബാന്‍ഡ്, ഷര്‍ട്ടില്‍ കുത്തേണ്ട ലോഗോ എന്നിവ അടങ്ങിയതാണു കിറ്റ്.

Read Also: ഗസ്റ്റ് വിസയ്ക്ക് അനുമതി: സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്കു പുനര്‍ജന്മമാകും

50 സൗദി റിയാലാണ് ഏറ്റവും കുറഞ്ഞ റജിസ്‌ട്രേഷന്‍ ഫീസ്. സ്വദേശികള്‍ക്കൊപ്പം നൂറുകണക്കിനു പ്രവാസികളും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് 26നു രാവിലെ ഏഴോടെ ബോളിവാര്‍ഡ് സ്‌ക്വയറിലേക്ക് പ്രവേശിക്കാനാകും. പതിനയ്യായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, കുടുംബിനികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള നൂറുകണക്കിനു പേരാണു കളര്‍ റണ്ണില്‍ പങ്കെടുക്കാനും വീക്ഷിക്കാനുമായി 26നു ബോളീവാര്‍ഡ് സ്‌ക്വയറിലെത്തുക. സൗദി എന്റര്‍ടൈമെന്റ് അതോറിറ്റി യാണു പരിപാടിയാണു നേതൃത്വം നല്‍കുന്നത്. സാംസ്‌കാരിക മാറ്റത്തിന് രാജ്യം ഒരുങ്ങുന്നതിന്റെ നാന്നികുറിക്കല്‍ കൂടിയാണു റിയാദ് സീസണ്‍.

saudi all set for colour run

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook