റിയാദ്: അപ്രതീക്ഷിതമായി ഇന്ന് പുലർച്ചെ വീശിയ പൊടിക്കാറ്റിൽ മുങ്ങി സൗദി തലസ്ഥാനം. വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദ്ദേശപ്രകാരം ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് അവധി നൽകി. അതേസമയം അവധി കൊടുത്തുകൊണ്ടുള്ള സന്ദേശം വൈകി കിട്ടിയത് കൊണ്ട് രാവിലെ സ്‌കൂളുകളിലേക്ക് പുറപ്പെട്ട പലരും തിരിച്ചു വരികയായിരുന്നു. ദൂരക്കാഴ്ച മങ്ങിയതിനാൽ പ്രധാന റോഡുകളിൽ ഗതാഗതം ദുഃസ്സഹമായി.

അടുത്ത മൂന്ന് ദിവസം ഈ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. നാളെ പൊടിക്കാറ്റിന് കുറവുണ്ടാകുമെന്നും വെള്ളി, ശനി ദിവസങ്ങളിൽ വീണ്ടും അന്തരീക്ഷത്തിൽ പൊടി ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ജനാദ്രിയ പൈതൃകോത്സവത്തിന് സന്ദർശകർ ഏറെ എത്തുന്ന വാരാന്ത്യത്തിൽ പൊടിക്കാറ്റിന്റെ സാന്നിദ്ധ്യം ആശങ്കയുണ്ടാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ