ജിദ്ദ: പൊടിക്കാറ്റിൽ മുങ്ങിയ ജിദ്ദ നഗരത്തിൽ രണ്ട് ദിവസമായി ജനജീവിതം ദുഃസ്സഹമായി. ചൊവ്വാഴ്ച പകൽ 55 കിലോ മീറ്റർ വരെ വേഗതയിൽ അടിച്ച പൊടിക്കാറ്റിൽ റോഡിൽ മുന്നിലുള്ള വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ബുധനാഴ്ച മക്ക പ്രവിശ്യയിലെ സ്‌കൂളുകൾക്കെല്ലാം വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരുന്നു. ഇതേ രീതിയിൽ പൊടിക്കാറ്റ് വ്യാഴാഴ്‌ച വരെ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വടക്കൻ ആഫ്രിക്കയിൽ നിന്നും വീശിയടിച്ച ‘മദാർ’ പൊടിക്കാറ്റ് മൂന്നാഴ്ചകൾക്ക് മുൻപ് സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം അനുഭവപ്പെട്ടിരുന്നു. അന്ന് പൊടിക്കാറ്റ് വിമാന സർവീസുകൾ അടക്കം ബാധിച്ചിരുന്നു എങ്കിൽ ഇപ്പോൾ വിമാന സർവീസുകൾ എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് വിവരം.

വാർത്ത: നാസർ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ