ദോഹ: കേരളത്തിന്റെ സമഗ്രവളർച്ചക്കായി പിന്തുണകൾ നൽകിയ പ്രവാസി സമൂഹത്തിനു അർഹമായ പ്രാതിനിധ്യം നൽകാൻ സർക്കാർ പ്രവർത്തനങ്ങൾ തുടുരുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്‌ണൻ. അതിന്റെ ഭാഗമായി ജനുവരി 10 ,11 തീയതികളിൽ കേരള നിയമസഭയിൽ നടക്കുന്ന ഗ്ലോബൽ പ്രവാസി പാർലമെന്റിൽ പ്രവാസി സമൂഹത്തെയും ഗവൺമെന്റിന്റെ ഭാഗമാക്കി മുന്നോട്ടു പോകുവാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

ഹ്രസ്വ സന്ദർശനാർഥം ദോഹയിൽ സ്പീക്കർക്ക് സംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.ജലീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്‌കൃതി ജനറൽ സെക്രട്ടറിയും കേരള ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ.കെ.ശങ്കരൻ സ്വാഗതം പറഞ്ഞു. നോർക്ക ഡയറക്ടർ ബോർഡ് അംഗം റപ്പായി, ഗോപലകൃഷ്ണൻ അരിച്ചാലിൽ എന്നിവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ