ദോഹ: യശ:ശരീരനായ സാഹിത്യകാരന്‍ സി.വി.ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം സംസ്കൃതി സംഘടിപ്പിക്കുന്ന സംസ്കൃതി-സി.വി.ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2017 ലേക്കുള്ള രചനകള്‍ ക്ഷണിക്കുന്നു. ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജിസിസി രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും മത്സരത്തിലേക്ക് പരിഗണിക്കുക. 50,000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരം.

കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാര്‍ ഉള്‍കൊള്ളുന്ന ജൂറി ആയിരിക്കും അവാര്‍ഡ് നിർണയിക്കുക. മത്സരത്തിലേക്ക് രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2017 സെപ്റ്റംബര്‍ 15 ആയിരിക്കും. രചനകള്‍ തപാല്‍ മാര്‍ഗമോ (Sanskriti-C.V. Sreeraman Literary Award, P. O. Box :23671, Doha – Qatar) ഇ.മെയില്‍ gcccvsaward@gmail.com, emsudhi@yahoo.com) വഴിയോ അയക്കാവുന്നതാണ്. നിബന്ധനകളും കൂടുതല്‍ വിവരങ്ങളും അറിയുന്നതിന് +974 55859609, +974 33310380 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook