മനാമ: കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സമസ്ത മദ്റസകളില്‍ നടന്ന പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ മികച്ച വിജയം നേടി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്റൈന്‍ റേഞ്ചിനു കീഴിലായി ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന 10 സമസ്ത മദ്റസകളിലും 100 ശതമാനമാണ് വിജയം. ബഹ്റൈനില്‍ പൊതു പരീക്ഷ നടന്ന 5,7,10,12 ക്ലാസ്സുകളില്‍ നിന്ന് ബഹ്റൈന്‍ റേഞ്ചില്‍ യഥാക്രമം 1,2 സ്ഥാനങ്ങള്‍ നേടിയവരുടെ പേര് വിവരങ്ങള്‍ ഇപ്രകാരമാണ്:

12-ാം ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയത് മനാമ മദ്റസയിലെ മുഹമ്മദ് ജസീര്‍ കണ്ണൂരും (S/O, നസീര്‍ കണ്ണൂര്‍) രണ്ടാം സ്ഥാനം നേടിയത് ഇതേ മദ്റസയിലെ മുഹമ്മദ് ജംശീര്‍ (S/O, മൂസ ഫളീല) ഓര്‍ക്കാട്ടേരിയുമാണ്.

10-ാം ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയത് ജിദാലി മദ്റസയിലെ ശദാഫാത്ത്വിമയും (D/o അബ്ദുൽ വഹാബ് – കിണവക്കൽ.) രണ്ടാം സ്ഥാനം നേടിയത് മനാമ മദ്റസയിലെ നസ് വ ബഷീറുമാണ് (D/o ബഷീര്‍ കുന്നംകുളം).

7-ാം ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയത് ഗുദൈബിയ മദ്റസയിലെ ഫാത്ത്വിമ ഹുദയും (D/O ഫൈസല്‍ തലശ്ശേരി) രണ്ടാം സ്ഥാനം നേടിയത് ഇതേ മദ്റസയിലെ ഫാത്വിമ ഹനായുമാണ് (D/O അബ്ദുല്‍ ജലീല്‍ പട്ടാന്പി)

5-ാം ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയത് ഗുദൈബിയ മദ്റസയിലെ ഫാത്തിമ ഹനീനും (പട്ടാന്പി) രണ്ടാം സ്ഥാനം നേടിയത് ഹാദി റോഷനുമാണ് ( പുതുപ്പണം).

മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലങ്ങളും നേടിയ സ്ഥാനങ്ങളും അതാതു മദ്റസകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. www.result.samastha.info, www.samastha.info എന്നീ വെബ്‌സൈറ്റുകളിലുടെയും മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്റസാ തല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്. സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്റസകളെയും അഭിനന്ദിക്കുന്നതായി റേഞ്ച് ഭാരവാഹികളും സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് ബഹ്റൈനിലെ മനാമ, ഗുദൈബിയ, റഫ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായാണ് സമസ്ത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മദ്റസകളെല്ലാം റമദാന്‍ അവധിക്കു ശേഷം ജൂലൈ 8 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പുതുതായി അഡ്മിഷന്‍ തേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 34321534 ല്‍ ബന്ധപ്പെടാവുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ