മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം പുതിയ ഭരണ സമിതി ഏപ്രില്‍ 28ന് വെള്ളിയാഴ്ച ചുമതലയേല്‍ക്കും. വൈകിട്ട് 7ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിനായകനും (മികച്ചനടന്‍), രജീഷ വിജയനും (മികച്ചനടി) മുഖ്യാതിഥികളായി പങ്കെടുക്കുും.

രാത്രി 8 ന് സൂര്യ ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്തരായ നര്‍ത്തകിമാരുടെ ഭരനാട്യം അരങ്ങേറും. അഹല്യ ആയി അരുപ ലാഹിറിയും, ദ്രൗപതി ആയി ജാനകി രംഗരാജനും, ശൂര്‍പ്പണകയായി ദക്ഷിണ വൈദ്യനാനാഥനും അരങ്ങിലെത്തും. ചടങ്ങില്‍ മുന്‍ഭരണ സമിതി അംഗങ്ങളെ മേമെന്റോ നല്‍കി ആദരിക്കുമെന്നു സാമജം ജനറല്‍ സെക്രട്ടറി എന്‍കെ വീരമണി, ട്രഷറര്‍ ദേവദാസ് കുന്നത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പി.വി.രാധാകൃഷ്ണ പിള്ള (പ്രസിഡന്റ്), എൻ.കെ.വീരമണി (ജനറല്‍ സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷര്‍), മനോഹരന്‍ പവറട്ടി (അസി. സെക്രട്ടറി), ശവികുമാര്‍ കൊല്ലറോത്ത് (എന്‍ടെര്‍ടയ്‌മെന്റ്), കെ.സി.ഫിലിപ്പ് (സാഹിത്യ വിഭാഗം), വിനയ ചന്ദ്രന്‍ (ലൈബ്രേറിയന്‍), ജഗദീഷ് ശിവന്‍ (മെംബർഷിപ്), കൃണകുമാര്‍ (ഇന്റേണല്‍ ഓഡിറ്റര്‍), ആഷ്‌ലി ജോര്‍ജ് (വൈസ് പ്രസിഡന്റ്), നൗഷാദ് ചേരിയില്‍ (ഇന്‍ഡോര്‍ ഗെയിംസ്) എന്നിവരാണ് ചുതലയേല്‍ക്കുക. മാര്‍ച്ച 24ന് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിലാണ് ഇവര്‍ വിജയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ