മുഹമ്മദ് ബിൻ സൽമാൻ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി അറേബ്യയുടെ രണ്ടാം കിരീടാവകാശിയും സൽമാൻ രാജാവിന്റെ മകനുമായ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനാർത്ഥം വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് രാവിലെയാണ് ട്രംപിനെ കണ്ടത്. ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായി. സൗദി-യുഎസ് നയതന്ത്ര സഹകരണത്തിന് പ്രാധാന്യം നല്‍കുന്ന കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് പ്രധാനമായും ചർച്ചയാവുക. ലോക […]

salman king, donald trump

റിയാദ്: സൗദി അറേബ്യയുടെ രണ്ടാം കിരീടാവകാശിയും സൽമാൻ രാജാവിന്റെ മകനുമായ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനാർത്ഥം വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് രാവിലെയാണ് ട്രംപിനെ കണ്ടത്. ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായി.

സൗദി-യുഎസ് നയതന്ത്ര സഹകരണത്തിന് പ്രാധാന്യം നല്‍കുന്ന കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് പ്രധാനമായും ചർച്ചയാവുക. ലോക സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കും. പൊതുമൂല്യങ്ങളും പൊതുതാല്‍പര്യങ്ങളും കൊണ്ട്‌ ഇരുരാജ്യങ്ങളും പരസ്‌പരം ബന്ധിതമാണെന്നും ചർച്ചയുടെ വിശദശാംശങ്ങൾ സൂചിപ്പിക്കുന്നു.
salman king, donald trump

ഭീകരവിരുദ്ധ പോരാട്ടത്തിലും നിയമ നിർവാഹകണത്തിലും സഹകരണമുണ്ടാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം രാജ്യാന്തര സുരക്ഷയ്‌ക്കും സമാധാനത്തിനും ഗുണകരമാകുമെന്ന് നയതന്ത്ര വിദഗ്‌ധർ വിലയിരുത്തുന്നുണ്ട്. മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശക സമിതി അംഗങ്ങളുൾപ്പടെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Salman king meet us president donald trump

Next Story
ബാർ യുണൈറ്റഡ് ജീപാസ് ബിഗ് ബാഷ് രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കംcricket
The moderation of comments is automated and not cleared manually by malayalam.indianexpress.com