സലാല: സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. ത്വാഖയ്ക്കും മിർമ്പാതിനും ഇടയ്ക്കായിരുന്നു അപകടം. വാഹനം ഡിവൈഡറിൽ ഇടിച്ച് കത്തുകയായിരുന്നു. നാലു മലയാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സലാലയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു.
സലാം, അസൈനാർ, ഇ.കെ. അശ്റഫ് ഹാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ മൂന്നുപേരും മലപ്പുറം സ്വദേശികളാണ്. ഉമർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇദ്ദേഹത്തെ ചെറിയ പരുക്കുകളോടെ സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മരിച്ചവരുട മൃതദേഹം സലാല ഖബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.