മനാമ: ‘സഹജ യോഗ ബഹ്‌റൈന്റെ നേതൃത്വത്തിലുള്ള സംഗീത ധ്യാന പരിപാടി മെയ് ഒന്നിന് വൈകിട്ട് അഞ്ചിന് ജുഫൈറിലെ സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഗീതവും ധ്യാനവും തമ്മിലുള്ള ബന്ധം അനുഭവഭേദ്യമാക്കുന്ന തലത്തിലാണ് പരിപാടി രൂപകല്‍പന ചെയ്തതെന്ന് സംഘാടകര്‍ പറഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് എന്നിവര്‍ മുഖ്യാതിഥികളാകും.

90കള്‍ മുതല്‍ ‘സഹജയോഗ’ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനില്‍ സജീവമാണ്. എല്ലാ ആഴ്ചകളിലും ധ്യാനപരിപാടികള്‍ നടക്കാറുണ്ട്. നാളെ വൈകീട്ട് നടക്കുന്ന പരിപാടിയില്‍, സംഗീത രാംപ്രസാദ് കര്‍ണാടിക് സംഗീതവും ഭജനും അവതരിപ്പിക്കും. ഹിന്ദുസ്ഥാനി, സൂഫി, തുമ്‌രി അവതരണങ്ങള്‍ മഹുയ മുഖര്‍ജിയുടെ നേതൃത്വത്തിലും നടക്കും. മൃദംഗത്തില്‍ സജിത്ത് ശങ്കരനും തബലയില്‍ സജി താരകവും കീബോര്‍ഡില്‍ വിഗ്‌നേശ്വരനും അകമ്പടിയാകും. പ്രവേശനം സൗജന്യം.

വിവരങ്ങള്‍ക്ക് 39293955, 39829627എന്നീ നമ്പറുകളില്‍ വിളിക്കാം. വാര്‍ത്താസമ്മേളനത്തില്‍ സംഗീത രാംപ്രസാദ്, അമര്‍ മഹേശ്വരി, സുരേഷ് ചന്ദ്രന്‍, ബിജി മനോജ്, എൻ.കെ.ജയന്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ