റിയാദ്: കഴിഞ്ഞ 20 വർഷമായി റിയാദിലെ വേദികളിൽ കഴിവുകൾ തെളിയിച്ച കലാപ്രതിഭകൾക്ക് ആദരമൊരുക്കി റിയാദിലെ സ്വാതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് സംഘടിപ്പച്ച അവാർഡ് നൈറ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഡൊമിനിക്ക് സാവിയയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ആൽമദീന ഹൈപ്പർ മാർകറ്റ് ഓപ്പറേഷൻ മാനേജർ ശിഹാബ് കോടത്തൂർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതം പറഞ്ഞു. അബ്ദുള്ള വല്ലാഞ്ചിറ, ഫൈസൽ മദീന ഗ്രൂപ്പ്, നൗഷാദ് അസീസ്, ഷാനവാസ്, ഷേക്ക് പരീദ്, അലി ആലുവ, ബഷീർ പാങ്ങോട്, ഷബീർ മദീന എന്നിവർ ആശംസകൾ നേർന്നു.

സലാം പെരുമ്പാവൂർ നന്ദി പറഞ്ഞു. കോഴിക്കോട് ഖാദർഭായ്, പ്രമോദ് കണ്ണൂർ, ജലീൽ കൊച്ചിൻ, തങ്കച്ചൻ വർഗീസ്, ഫാസിൽ ഹാഷിം, നസീബ് കലാഭവൻ എന്നിവർ പുരസ്കാരത്തിന് അർഹരായി. ജേതാക്കൾക്ക് രാഗേഷ് പാണയിൽ, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് അസിസ്, ശരത് അശോക്, മജീദ് പൂളക്കാടി എന്നിവർ പുരസ്കാരങ്ങൾ കൈമാറി. ഇതോടനുബന്ധിച്ച് നടന്ന കലാകാരന്മാരുടെ മുഖാമുഖം പരിപാടിയിൽ നിരവധി പുതിയ കലാകാരൻമാർ പരസ്പ്പരം പരിചയപ്പെട്ടു. ഈ പരിപാടിക്ക് മജു അഞ്ചൽ, ഹരിമോൻ എന്നിവർ നേതൃത്വം നൽകി.
award2

റിയാദിലെ പ്രമുഖ ഡാൻസ് ട്രൂപ്പായ മണി ബ്രദേഴ്സിലെ കുട്ടികളുടെ വിവിധതരം നൃത്തങ്ങളും സുരേഷ് കുമാർ, ശങ്കർ കേശവ്, ഷഫീഖ് പെരുമ്പാവൂർ, ഷാൻ പരീദ്, ജലീൽ മഞ്ചേരി, ഷഫീഖ് വാഴക്കാട്, നജാദ്, മാലിനി നായർ, അനു സുദർശൻ, അൻസാർ മന്ദായി, ജസ്ന ജമാൽ, ജാബിർ നൗഷാദ്, സിന്ധു ഷാജി, നാദിർ എന്നിവർ പങ്കെടുത്ത ഗാനമേളയും അരങ്ങേറി. അഷ്റഫ് കൊച്ചി അവതാരകനായിരുന്ന പരിപാടികൾക്ക് കോർഡിനേറ്റർ ഷൈജു പച്ച, അനിൽ കുമാർ തമ്പുരു, സജിത്ത് കാൻ, നവാസ് ഒപ്പീസ്, നിസാം വെമ്പായം, അരുൺ പൂവാർ, രാജീവ്മാവൂർ, നൗഷാദ് പള്ളത്, അൻവർ സാദിക്ക്, സിജോ മാവേലിക്കര, ഷാനു ഷനാദ്, ഫരീദ് ജാസ്സ്, ഷൈൻഷാ, രാജേഷ് രാജ്, സുനിൽ ബാബു എടവണ്ണ, മുജീബ് റോയൽ, ഷാഫി നിലബൂർ, നബീൽഷ മഞ്ചേരി എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ