റിയാദ് : വാഹങ്ങളുടെ സുരക്ഷ പരിശോധിച്ച് സൗദി ഗതാഗത വകുപ്പ് നൽകുന്ന സുരക്ഷാ കാർഡ് (ഫഹ്സ്) പുതുക്കാൻ വൈകിയാൽ ഇനി പിഴ നൽകേണ്ടി വരും .300 റിയാൽ വരെയാണ് പിഴ നൽകേണ്ടി വരിക. ഇൻഷുറൻസ് പുതുക്കാതിരിക്കുന്നതും നിയമ ലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനങ്ങളുടെ സുരക്ഷാ പരിശോധന വൈകിപ്പിക്കുന്നത് 150 റിയാൽ 300 റിയാൽ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ