റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മറ്റി (ആർ. ഐ. സി. സി.) യുടെ കീഴിൽ പ്രവർത്തിക്കുന്ന റിയാദ് ഓൾഡ് സനാഇയ്യ ഇസ്‌ലാഹി സെന്റർ ഭാരവാഹികളായി അഹ്‌മദ് സിദ്ദീഖ് കുറ്റിച്ചിറ (പ്രസിഡണ്ട്), അർഷദ് സേട്ട് ആലപ്പുഴ (ജനറൽ സിക്രട്ടറി), അബ്ദുറഷീദ് വേങ്ങര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വിംഗുകളുടെ ചെയർമാൻ, കൺവീനർമാരായി ഷാനവാസ് കൊല്ലം, ബഷീർ ഇരുമ്പുഴി (ദഅവ), സാദിഖ് കൊല്ലം, ഷാജഹാൻ പടന്ന (നിച്ച് ഓഫ് ട്രൂത്ത്), അബ്ദുൽഗഫൂർ മഞ്ചേരി, സൈതലവി പെരിന്തൽമണ്ണ (പുണ്യം കാരുണ്യ പദ്ധതി), അഷ്‌റഫ് മാസ്റ്റർ വളാഞ്ചേരി, അബ്ദുല്ലത്തീഫ് കോട്ടക്കൽ (ക്യൂ. എച്ച്. എൽ. സി.), ഉമർ തിരൂരങ്ങാടി, റഫീഖ് മാസ്റ്റർ (ക്രിയേറ്റിവ് ഫോറം) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് അഹ്‌മദ് സിദ്ദീഖിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സംഗമം ആർ. ഐ. സി. സി. ജനറൽ കൺവീനർ ഉമർശരീഫ് ഉദ്ഘാടനം ചെയ്തു. ആർ. ഐ. സി. സി. ഓർഗനൈസിംഗ് വിംഗ് ഭാരവാഹികളായ മൊയ്തു അരൂർ, നബീൽ പയ്യോളി, യാസർ അറഫാത്ത്, എ. കെ. അബ്ദുൽമജീദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഇസ്‌ലാമികപ്രബോധനം നേരിടുന്ന വെല്ലുവിളികളെ പൂർവ്വസൂരികൾ കാണിച്ചു തന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാർഗ്ഗം അവലംബിച്ചുകൊണ്ട് ശരിയായ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രചാരണത്തിലൂടെ നേരിടാൻ ഇസ്‌ലാമിക പണ്ഡിതന്മാരും പ്രബോധകസംഘങ്ങളും തയ്യാറാവണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.